Kerala News

വയനാട് വന്യജീവി കേന്ദ്രത്തില്‍ കാട്ടാന കുട്ടി ചെരിഞ്ഞു

വയനാട് വന്യജീവി കേന്ദ്രത്തിലെ കുറിച്യാട് റെയിഞ്ചിനു കീഴില്‍ കണ്ണാരംപുഴ ഭാഗത്താണ് ആനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള ആനക്കുട്ടിയാണ് ചെരിഞ്ഞത്.

കുട്ടിയാനയുടെ ശവശരീരത്തിനു ചുറ്റും മറ്റ് ആനകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശവശരീരത്തിനടുത്തേക്ക് അടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആനക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡോ. സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ആനക്കാം പൊയിലിലെ കിണറില്‍ നിന്നും രക്ഷിച്ച ആനയും ഇന്ന് രാവിലെ ചെരിഞ്ഞതായി കണ്ടെത്തിയിരുന്നു. കിണറില്‍ വീണതിന്റെയും മൂന്നോളം ദിവസം കിണറില്‍ തന്നെ നില്‍ക്കേണ്ടി വന്നതിന്റേ.ും ആഘാതമാണ് കാരണമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!