information

അറിയിപ്പുകള്‍

ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍  : അപേക്ഷ ക്ഷണിച്ചു


   വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസറായി   (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള   ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  പ്രായം 30 വയസ്സ് കവിയരുത്. യോഗ്യത – എം.എസ് ഡബ്ല്യു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.             ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (ഫോട്ടോ പതിച്ച) യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ 673020  എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04952378920.

സി-ഡിറ്റ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ  കവടിയാര്‍ കേന്ദ്രത്തില്‍ പ്ലസ് ടു യോഗ്യതയുളള വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ദൈര്‍ഘ്യം എന്നീ ക്രമത്തില്‍ : ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് – ഒരു വര്‍ഷം, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ – ആറ് മാസം,  ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് – ആറ് മാസം,  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി – മൂന്ന് മാസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (റഗുലര്‍/ഈവനിംഗ്) മൂന്ന് മാസം, എസ്.എസ്.എല്‍.സി യോഗ്യതയുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (റഗുലര്‍/ഈവനിംഗ്) – അഞ്ച് ആഴ്ച. അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 10. 
താല്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം.   ഫോണ്‍ : 0471-2721917/8547720167/9388942802. വെബ്‌സൈറ്റ് https://mediastudies.cdit.org

സീറ്റുകള്‍ ഒഴിവുണ്ട്
മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗവ.വനിത ഐ.ടി.ഐ ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.വിശദ വിവരങ്ങള്‍ക്ക്  9496343061, 9847272572
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ അവസരം 

ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു  

സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്‍പര്യമുളളവര്‍ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഇ.മെയില്‍ eu@odepc.in. ഫോണ്‍ 0471 2329440/41/42/43.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!