കോഴിക്കോട് പരിവാര്‍ ഭിന്നശേഷി ദിനാചരണം ആചരിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും ആനുകുല്യങ്ങള്‍ ലഭ്യമാക്കാനുമായി പ്രവര്‍ത്തിച്ചുവരുന്നു സംഘടനയാണ് കോഴിക്കോട് പരിവാര്‍.
കോഴിക്കോട് പരിവാര്‍ മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളും മെഡിക്കല്‍ ഷാപ്പ്, ടെക്സ്റ്റയില്‍സ്, ഷോപ്പിംങ് മാളുകളിലെക്കും ഉള്ള പ്രിവില്യാജ് കാര്‍ഡ് വിതരണവും ജില്ലാ ഭാരാവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കല പരിപാടികളും ബോധവല്‍ക്കരണവും നടത്തി.
പ്രസിഡണ്ട് പി. മുഹമദ് അദ്ധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റി കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍ ഉല്‍ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് അസി കമ്മീഷണര്‍ സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.സിക്കന്തര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തെക്കയില്‍ രാജന്‍,പി. എം. റഷീദ്, എ.കെ. ഷറഫു, നജിമുദ്ദീന്‍, ബാലന്‍ കാട്ടങ്ങല്‍, ഷേര്‍ലി അനില്‍, റസീല ബഷീര്‍, മുനീറ ഗഫൂര്‍, രമ്യ ദിദേശ്, ആയിശാ താമരശ്ശേരി, വാസന്തി. എന്‍ .എ. അബ്ദുറസാഖ്, ഗഫുര്‍ ഓമശ്ശേരി ലത്തീഫ് ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കുള്ള സൗജന്യ ഡയപ്പറുകള്‍ യുണിറ്റു കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തു