National

എഎസ്പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; ഐ പി എസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ബെംഗളൂരു: എഎസ്പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ യുവ ഐപിഎസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ, 27 വയസുകാരന്‍ ഹര്‍ഷ് ബര്‍ദയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെ ‘കിട്ടണെ’ എന്ന പ്രദേശത്തുവെച്ചായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശിയായ ഹര്‍ഷ് 2023ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. കര്‍ണാടകയിലെ ഹാസന്‍ എഎസ്പി ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്. മൈസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം കഴിഞ്ഞ ശേഷം അങ്ങോട്ട് യാത്ര ചെയ്യവെയായിരുന്നു അപകടം ഉണ്ടായത്.

കോണ്‍സ്റ്റബിളായ മഞ്ചേ ഗൗഡ എന്ന ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ ജീപ്പ് അടുത്തുള്ള വീടിന്റെ മതിലിലും മരത്തിലും ഇടിച്ചുനിന്നു. വാഹനത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ ഹര്‍ഷിനെ ഉടന്‍ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ആരോഗ്യനില ഗുരുതരമാകുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!