Kerala News

തദ്ദേശ തിരഞ്ഞെടുപ്പ്;കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ടിന് ഇന്ന് തുടക്കം

COVID patients can cast postal vote; polling officers to visit house to  help | LSG polls Kerala| Kerala local body election| Kerala LSG polls| COVID  patients voting

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്.

ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുക.വോട്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സന്ദര്‍ശിക്കുന്ന സമയം എസ്‌എംഎസിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിച്ചിരിക്കും. ബാലറ്റ് പേപ്പറില്‍ ആര്‍ക്കാണോ വോട്ട് രേഖപ്പെടുത്തേണ്ടത് ആ ആളിന്റ പേരിനു നേരെ പേനകൊണ്ട് ഗുണനചിഹ്നമോ ശരിചിഹ്നമോ ഇടണം.

വോട്ടുചെയ്തശേഷം പഞ്ചായത്ത്, ബ്ലോക്ക്, ജില്ല ബാലറ്റുകള്‍ പ്രത്യേകം പ്രത്യേകം കവറിലാക്കിയാണ് തിരികെ നല്‍കേണ്ടത്. ബാലറ്റ് തിരിച്ചുകിട്ടിയാല്‍ പൊളിങ് ഒാഫീസര്‍ രസീത് നല്‍കും. ബാലറ്റ് പോളിങ് ഒാഫീസറുടെ കൈവശം കൊടുക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് തപാല്‍ വഴിയോ ബന്ധുക്കള്‍ വഴി നേരിട്ടോ വരാണാധികാരിക്ക് എത്തിക്കാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!