കണ്ണൂര്‍: പുന്നാട് ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിന്റെ വധക്കേസില്‍ 13 പ്രതികളെ വെറുതെവിട്ടു. കേസില്‍ മൂന്നാം പ്രതി എം.വി മര്‍ഷൂഖ് മാത്രമാണു കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
16 പേരായിരുന്നു കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിചാരണാവേളയില്‍ മരിച്ചിരുന്നു. ബാക്കി 14 പേരില്‍ 13 പേരെയും കോടതി വെറുതെവിട്ടിരിക്കുകയാണ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കണ്ണൂരില്‍നിന്ന് ഇരിട്ടിയിലേക്കു യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം ബസിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2005 മാര്‍ച്ച് പത്തിനായിരുന്നു കൊലപാതകം.