Kerala News

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു

ആത്മാഭിമാനമുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന് പറയാന്‍ ഇവരൊക്കെ ആരാണ്?';  മുല്ലപ്പള്ളിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ | Reporter Live

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാഷ്ട്രീയ നേതാക്കള്‍ അടിക്കടി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തില്‍ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ അനുവദിച്ചുകൂടെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രാഷ്ട്രീയ നേതൃത്വത്തിന് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനുള്ള കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു.

തിരുവന്തപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി മുല്ലപ്പള്ളി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ മുങ്ങിച്ചാകാന്‍ പോകുമ്പോള്‍ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു വാക്കുകള്‍. അവരുടെ കഥ കേരളം കേട്ടുമടുത്തതാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ‘ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും,അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്.. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍

പ്രസ്താവന വിവാദമായതോടെ അതേചടങ്ങില്‍ വച്ചുതന്നെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു. ആര്‍ക്കെങ്കിലും എതിരായിട്ടുള്ള പരാമര്‍ശമല്ല എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ രക്ഷപ്പെടാന്‍ കച്ചിത്തുരുമ്പ് അന്വേഷിച്ചു നടക്കുകയാണ് ആ പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മറ്റുള്ള വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!