കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചു എന്ന കാരണത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്.
മാവോവാദികളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍യു.എ.പി.എ. ചുമത്തുന്നത് ശരിയല്ലെന്നും പോലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷം മാത്രമേ യു.എ.പി.എ. പോലെയുള്ള വകുപ്പുകള്‍ ചുമത്താവൂ എന്നും മാതൃഭൂമി പി.മോഹനന് പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

