വയനാട്ടിലെ തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ച വെെകീട്ട് 7.15-ഓടെയാണ് സംഘം എത്തിയത്. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെ വീട്ടിലെത്തിയത്. 10.15 വരെ ഇവര്‍ ജോണിയുടെ വീട്ടിൽ തങ്ങുകയും
മൊബൈല്‍ ചാര്‍ജ് ചെയ്യുകയും പത്രങ്ങൾ വായിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വയനാട് കമ്പമല എസ്റ്റേറ്റിലെ കേരള വനംവകുപ്പിന്റെ ഓഫീസ് അഞ്ചംഗ സായുധസംഘം തല്ലിതകര്‍ത്തിരുന്നു. ഇതേ സംഘമാണ് ഇന്നലെ ജോണിയുടെ ജോണിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.