നവീകരിച്ച കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നവീകരണം നടത്തിയത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിനു ലാൽ (കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), കെ പി സുരേന്ദ്ര നാഥൻ (കോഴിക്കോട് താലൂക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സജിൻ ബബിഷ ദമ്പതികളുടെ മകൻ അഞ്ചു വയസുകാരൻ കാശിനാഥനെ ആദരിച്ചു.