ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം.രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെ ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം.പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിയുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ. കുപ്പി കെജ്രിവാളിന്റെ ശരീരത്തിൽ കൊണ്ടില്ല. അക്രമി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് കെജരിവാൾ എത്തിയത്.സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്
രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ അരവിന്ദ് കെജരിവാളിന് നേരെ വാട്ടർ ബോട്ടിലെറിഞ്ഞു
