ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്കും ഷോർട്ട്‌ടൈം കോഴ്‌സുകളായ എംബെഡഡ്‌സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യത. എസ്സ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 0471-2550612, 9400519491.
ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടി ചില്ലറ വിൽപന 12 മുതൽ
ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടി ചില്ലറ വിൽപന തിരുവനന്തപുരം തടി വിൽപന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ (0475-2319241, 9447020206) തടി ഡിപ്പോയിൽ ഒക്‌ടോബർ 12 മുതൽ നടക്കും. വീട് നിർമ്മാണത്തിന് അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ കുളത്തൂപ്പുഴ തടി ഡിപ്പോയിൽ നിന്നും അഞ്ച് ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.
ഗാന്ധിജയന്തി: മുഖ്യമന്ത്രി ഹാരാർപ്പണവും പുഷ്പാഞ്ജലിയും നടത്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മ ഗാന്ധി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണവും പുഷ്പാഞ്ജലിയും നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.