വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം.പാലക്കാട് പോക്സോ കോടതിയാണ് ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്ക് ജാമ്യം അനുവദിച്ചത്.വാളയാര്‍ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.നേരത്തെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കേസില്‍ സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചു.