ആനി രാജയുടെ കേരള പൊലീസിനെതിരായ ആര്‍എസ്എസ് പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.ആനി രാജയുടെ പരാമർശം തെറ്റാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വാദം. വിഷയം പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കും.സർക്കാരിന്റെ സ്ത്രീ സുരക്ഷ നയത്തിനെതിരെ പൊലീസിൽ നിന്ന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നും, പൊലീസുകാരുടെ അനാസ്ഥമൂലം മരണങ്ങൾ സംഭവിക്കുന്നുവെന്നും ആനി രാജ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
പൊലീസിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നും, വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരവമായി എടുക്കണമെന്നും ആനി രാജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

