യുഡിഎഫ് ഒരിക്കലും നിഷേധനിലപാട് സ്വീകരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്നും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് ഒരു ഉപാധിയും വച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ ഇരുപക്ഷം നേതാക്കളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ല.
അതേസമയം, കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ തിരികെ എത്തിക്കാനുള്ള ശ്രമം യുഡിഎഫിനുള്ളില്‍ നടക്കുന്നുണ്ട്. മധ്യസ്ഥരെ നിയോഗിച്ച് ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും. തിരികെ വരാന്‍ തയാറാണെങ്കില്‍ സ്വീകരിക്കുമെന്നാണ് നിലപാട്. ജോസിനെ തിരികെ എത്തിക്കണമെന്ന് കോണ്‍ഗ്രസിലും ലീഗിലും പൊതുവികാരമുണ്ട്.