കോഴിക്കോട് ; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം വന്നശേഷം ജില്ലയില്‍ ഇന്നലെ സിറ്റി ട്രാഫിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പിഴയായി ഈടാക്കിയത് 46,500 രൂപ.
വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്തത്, സീറ്റ് ബെല്‍റ്റ്, ഇന്‍ഷുറന്‍സ് ഇല്ലാത്തത് എന്നിങ്ങനെയായി 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തിരട്ടിയോളമാണ് പിഴ വര്‍ദ്ധിപ്പിച്ചത്.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കാനും ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000
സീറ്റ് ബെല്‍റ്റ് 1000
അമിത വേഗം 1000-2000
അപകടപരമായ ഡ്രൈവിംഗിന് 5000
ട്രാഫിക്ക് നിയമലംഘനം 500
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 ??പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ – 10,000
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ 10,000
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ 2000
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനം ഓടിച്ചാല്‍ 25000 + രക്ഷിതാവിന് 3 മാസത്തെ തടവ് + വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ധാക്കല്‍ എന്നിങ്ങനെയാണ് പിഴ.