കോട്ടയം: മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോമിനെ അംഗീകരിക്കില്ലയെന്ന പി ജെ ജോസെഫിന്റെ നിലപാട് മാറ്റി. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു അംഗീകരിക്കില്ലയെന്ന ജോസഫിന്റെ നിലപാട്.
ജോസ് ടോമിന് വിജയ സാധ്യതയില്ലാ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.
മാണിയുടെ പിൻതുടർച്ചക്കാരൻ ആര് എന്ന് മാത്രമേ ജനങ്ങൾക്കറിയേണ്ടതുള്ളൂ അദ്ദേഹത്തിന്റെ ചിത്രം മതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുവാനെന്നും, മാണിയുടെ ചെരുപ്പിന്റെ വാറയിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുമെന്നും പി ജെ ജോസഫ് കൂട്ടി ചേർത്തു.