കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. രാജീവ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് റാഫി അധ്യക്ഷനായി. ബിജു കാവില്‍ ക്ലാസെടുത്തു. മര്‍ക്കസ് ബോയ്സ് ഹൈസ്കൂള്‍ പ്രധാന അധ്യാപകന് ബഷീര്‍, അബ്ദുല്‍ കരീം, സാജിദ് സംസാരിച്ചു. രശ്മി. വി.പി. വിദ്യാരംഗം സബ്ജില്ല കണ്‍വീനര്‍ വി.പി രശ്മി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.പി സജിത നന്ദിയും പറഞ്ഞു.
കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി

