Local

ബിരുദ വിദ്യാർത്ഥി നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർഥിനി ആർ. നമിത (20) യെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയി (22) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമായ നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിലുള്ളത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ.

അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ്‌ ചെയ്ത ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നെറ്റിയിൽ ചെറിയ മുറിവും കാലിൽ മുറിവുമാണ് ഇപ്പോൾ പ്രതിക്കുള്ളതെന്നും അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നവരെ വിളിച്ചുവരുത്തി ആളെ തിരിച്ചറിഞ്ഞ ശേഷം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു. കൃത്യമായ തെളിവുകളും വീഡിയോ ദൃശ്യങ്ങളുമുള്ള കേസെന്ന നിലയിൽ കോളേജ് കവാടത്തിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കേണ്ട അത്യാവശ്യമില്ലെന്നാണ് പോലീസ് പറയുന്നത്.

ജൂലായ് 26-ന് വൈകീട്ട് നാലരയോടെയാണ് അപകടത്തിൽ പെട്ട് നമിത മരണപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങിയ അവസാന വർഷ ബി.കോം വിദ്യാർഥിനി നമിതയെയും കൂട്ടുകാരി അനുശ്രീയെയും ആൻസൻ ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആൻസന് ഡ്രൈവിങ്‌ ലൈസൻസ് പോലുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പിന്നീട് കണ്ടെത്തിയിട്ടുണ്ട് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!