വാഹനാപകടത്തില്‍ ആറ് മാസം പ്രയമുള്ള കുഞ്ഞ് മരിച്ചു. പാലായിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കുട്ടിയുമായി വരുമ്പോള്‍ രാവിലെ 8 മണിയോടെയായിരുന്നു അപകടം. തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലിലാണ് സംഭവം. അടിമാലി സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.
ആറാം മൈലിലെ വളവില്‍ നിയന്ത്രണംവിട്ട് വാഹനം റോഡ് സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അമ്മ മെറിനും ഗുരുതരമായി പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നത് മെറിന്റെ അച്ഛന്‍ വാവച്ചനാണ്. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.