Local Trending

അറിയിപ്പ്

ഗതാഗതനിയന്ത്രണം

കാരപ്പറമ്പ ഈസ്റ്റ്ഹില്‍ ചുങ്കം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാരപ്പരമ്പ നിന്ന് ചുങ്കത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂണ്ടുപറമ്പ പുതിയങ്ങാടി വഴിയും വെസ്റ്റിഹില്‍ ചുങ്കത്തു നിന്ന് കാരപ്പപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ നടക്കാവ് വഴിയും പോകണം.

അഭിമുഖം 9ന് 

ജില്ലയിലെ എന്‍ സി സി/ സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ്( വിമുക്ത ഭടന്ടമാര്‍ മാത്രം) എന്‍ സി എ- എസ് ഐ യു സി നാടാര്‍ ഒന്നാം എന്‍ സി എ വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 646/17  ) തസ്തികക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ഒമ്പതിന് വയനാട് പി എസ് സി ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ലഭിക്കും. വ്യക്തിഗത ഇന്റര്‍വ്യു മെമ്മോ അയക്കുന്നതല്ല. 

ക്വട്ടേഷന്‍

വേങ്ങേരി നഗരകാര്‍ഷിക മൊത്തവ്യാപാര കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുള്ള സ്റ്റാളുകളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 13 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0495 2376514 എന്ന നമ്പറില്‍ ലഭിക്കും.

‘ദി ആഗണി’ഏകാംഗ ചിത്രപ്രദര്‍ശനം
കോഴിക്കോട് : കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ടി. മുരളിയുടെ ‘ദി ആഗണി’ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2019 ആഗസ്റ്റ് 3 ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം മുന്‍ പ്രൊഫസറുമായ ഡോ. പി.കെ. പോക്കര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും.

ചടങ്ങിനോടനുബന്ധിച്ച് പുത്തന്‍ കേരളം പുസ്തക ചര്‍ച്ച ഉണ്ടായിരിക്കും. ഡോ. അജയ് ശേഖര്‍, ഡോ. എ.ടി. മോഹന്‍രാജ്, ഡോ. കെ. സുഗതന്‍, ശ്രീ. കെ.പി. രമേഷ്, ഡോ. കെ.എ. മാധവന്‍, ഡോ. അജയ് ശേഖര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.  സമൂഹത്തിന്റെ സാംസ്‌കാരിക നിദ്രയെ തട്ടിയുണര്‍ത്തുന്ന വളരെ സംവേദന ക്ഷമമായ ശൈലിയില്‍ രചിക്കപ്പെട്ടവയാണ് തന്റെ ചിത്രങ്ങള്‍ എന്നും അവ വെറും ദൃശ്യ വിസ്മയത്തിനപ്പുറത്തേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നതാണെന്നും ചിത്രങ്ങള്‍ എല്ലാം തന്നെ നമ്മുടെ ജീര്‍ണ്ണമായ സാംസ്‌കാരിക പൊതു ബോധത്തിന്റെ ചിരപ്രതിഷ്ഠ നേടിയ കാലഹരണപ്പെട്ട മൂല്യബോധത്തെ കാലാനുസൃതമായി ഉടച്ചു വാര്‍ത്തു നവീകരിക്കാനാവശ്യമായ ഉള്‍ക്കാഴ്ച നല്‍കുന്ന പുതിയ പാഠങ്ങള്‍ അവതരിപ്പിക്കുന്നവയുമാണെന്നും മുരളി പറയുന്നു.

നവീന ജനാധിപത്യബോധത്തിന്റെയും അഹിംസയുടെയും സ്ത്രീപക്ഷ സമത്വ ബോധത്തിന്റെയും അപരരെ മാനിക്കുന്ന നീതിബോധത്തിന്റെയും ആവശ്യകതയെ ഊന്നിപ്പറയുന്ന സാമൂഹ്യചരിത്രപഠനങ്ങളാണ് തന്റെ ചിത്രങ്ങള്‍ക്ക് ആധാരമെന്നും ചിത്രകാരന്‍ പറയുന്നു. അടിമത്വത്തില്‍ നിന്നും ജാതി-മത അസമത്വങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി ഭാവികാലത്തെ അഭിമുഖീകരിക്കാന്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും അതിനാവശ്യമായ കാര്യകാരണങ്ങളുടെ ശക്തി ആര്‍ജ്ജിക്കുന്നത് കാണാനാകും. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ടി. മുരളി കേരളത്തില്‍ നടത്തികൊണ്ടിരിക്കുന്ന ചിത്രപ്രദര്‍ശനങ്ങളില്‍ 19-ാംമത്തെ പ്രദര്‍ശനമാണിത്. 35 ഓളം അക്രിലിക് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ആഗസ്റ്റ് 10 ന് സമാപിക്കും. 

ദേവസ്വം ബോര്‍ഡ് ധനസഹായവിതരണം

ഉത്തര മലബാറിലെ ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്കുള്ള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ തിരുവങ്ങാടുള്ള ഓഫീസില്‍ നിന്നും വിതരണം ചെയ്യും. നിലവില്‍ വേതനം കൈപ്പറ്റുന്ന മുഴുവന്‍ ആചാരസ്ഥാനികരും ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ,് ബാങ്ക് പാസ് ബുക്കും പകര്‍പ്പും എന്നിവ സഹിതം കമ്മീഷണര്‍ ഓഫീസില്‍ എത്തണം. കണ്ണൂര്‍ താലൂക്കില്‍ ഉള്ളവര്‍ക്ക് ആഗസ്റ്റ് 12 നും തലശ്ശേരി,വടകര,മാനന്തവാടി താലൂക്കിലുള്ളവര്‍ക്ക്  ആഗസ്റ്റ് 13 നും വിതരണം ചെയ്യും. ഫോണ്‍ 0490 2321818.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!