കണ്ണൂര്‍ : കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരന്‍ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി വിധി. കേസില്‍ ആകെ 13 പ്രതികളാണുള്ളത്. വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25ന് രഞ്ജിത്ത്, രജീഷ് എന്നിവരെ ആക്രമിച്ച കേസ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി.
കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസ്: 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

