കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം. ഇന്ന് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്കായി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയായ യശോദ (65 ) ആണ് അക്രമത്തിന് ഇരയായത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നുമാണ് ഇവർ പറയുന്നത്.
മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയും, കാതില, സ്വർണത്തിന്റെ സ്റ്റഡ് ബാഗിലുണ്ടായിരുന്ന പണം,മൊബൈൽ എന്നിവ നഷ്ടപ്പെട്ടതായി യശോദ പോലീസിനോടായി പരാതിയിൽ പറഞ്ഞു. നിലവിൽ ഇവർ കെ എം സി ടി ടി യിൽ ചികിത്സയിലാണ്.
ജൂലൈ 2 നാണ് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്ക് വേണ്ടി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയെ അക്രമത്തിന് ഇരയാക്കിയത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇവരെ ബോധരഹിതയാക്കി മോഷണം നടത്തുകയായിരുന്നു. മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് നടന്ന വൈദ്യ പരിശോധനയിൽ വൃദ്ധ പീഡനത്തിന് ഇരയായെന്നു തെളിയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ മാതൃകാപരമായ ശക്തമായ ഇടപെടൽ പിടികൂടാൻ സഹായകമാക്കി.

