കൊച്ചി : കോവിഡ് പശ്ചാത്തലത്തിൽ കൊച്ചിയിൽ നിയന്ത്രണം കർശനമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം പ്രദേശത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
അത്യാവശ്യത്തിനു വേണ്ടി മാത്രം ജനങ്ങൾ പുറത്തിറങ്ങണമെന്നും അല്ലാത്ത സമയം വീടുകളിൽ തന്നെ കഴിയണമെന്നും വിഎസ് സുനില്‍ കുമാര്‍ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസും, ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും.
ഇതു വരെ സാമൂഹിക വ്യപനം ഉണ്ടായിട്ടില്ല, എന്നാൽ അങ്ങനെ സംഭവിച്ചാൽ മെട്രോ നഗരത്തെ വലിയ രീതിയിൽ ബാധിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.