സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വേറിട്ട പദ്ധതിയായ ഒരു വൃക്ഷത്തൈയും പുസ്തകസഞ്ചിയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് മാതൃകയായി. സ്‌കൂള്‍ കിറ്റ് സൗജന്യമായി കൊടുക്കുന്നതിനൊപ്പം ഔഷധ വൃക്ഷത്തൈ നല്‍കുകയും അത് നട്ട് വളര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും സമ്മാനവും നല്‍കുന്നതാണ് സദയത്തിന്റെ ഈ പദ്ധതി. ഭാവിയുടെ വാഗ്ധാനങ്ങളായ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി ബോധമുണ്ടാക്കി, തൈ നട്ട് വളര്‍ത്തി സംരക്ഷിച്ച് ലോകത്തിന് ഹിതകരമാക്കാന്‍ അങ്ങേയറ്റം പ്രോല്‍സാഹിപ്പിക്കാനാണ് സമ്മാനവും നല്‍കി സദയം ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.2014-ല്‍ ആണ് സദയം ഈ പദ്ധതി തുടങ്ങിയത്.ഈ മഹനീയ മാതൃകയാ ണ് ഇപ്പോള്‍ കോഴിക്കോട് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. വൃക്ഷത്തൈ നട്ട് വളര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, അത് അവലോകനം ചെയ്ത് സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം ആണ് ജില്ലാ കളക്ടര്‍ സീറാം സാംബശിവറാവു സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് സദയത്തിന് അഭിമാനകരമാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.
സദയത്തിന്റെ സ്‌നേഹമീ കുപ്പായം പദ്ധതിയും ഇതേപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ ജില്ലാ ഭരണകൂടവും സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും മാതൃകയാക്കിയിരുന്നു.
സദയത്തെക്കുറിച്ച് കൂടുതലറിയാന്‍
ഫോണ്‍: 8714402520, 94956142 55.