Kerala kerala

ഒഡിഷയില്‍ നിന്നും ആലുവയിലേക്ക് വരുന്നതിനിടെ 19കാരി ട്രെയിനില്‍ പ്രസവിച്ചു

തൃശൂര്‍: ഒഡീഷ സ്വദേശിനി ട്രെയിനില്‍ പ്രസവിച്ചു. തൃശൂര്‍ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനില്‍ പ്രസവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

കുടുംബത്തോടൊപ്പം ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു യുവതി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!