തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞെടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം

