അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരുണാചലില്‍ ബിജെപി ഭരണ ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷം മറികടന്ന് 45 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളില്‍ എതിരില്ലാതെ നേരത്തെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എന്‍പിപി ആറിടത്തും മറ്റുള്ളവര്‍ 9 ഇടത്തും ലീഡ് ചെയ്യന്നു. അരുണാചലില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച സീറ്റുകള്‍ തൂത്തുവാരി ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കഴിഞ്ഞു. 32 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും എസ്കെഎം മുന്നേറുകയാണ്. പ്രതിപക്ഷം ഒരു സീറ്റില്‍ ഒതുങ്ങി.