Kerala

ട്രെയിനിൽ തീയിട്ടത് കൊൽക്കത്ത സ്വദേശി; സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയെന്ന് മൊഴി

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി.

സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും.

ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു ട്രെയിനിൽ തീ കണ്ടത്. 1.35ന് അഗ്നിരക്ഷാസേനയെത്തി, ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. ട്രെയിനിന്റെ 17–ാം കോച്ച് പൂർണമായി കത്തിനശിച്ചു..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!