കാശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരായ വിജയ് കുമാറാണ് കാശ്മീരിലെ കുല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ബാങ്കിലേക്ക് പോകുംവഴി ഭീകരര്‍ വിജയ്കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കുമുന്‍പായിരുന്നു വിജയ്കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ വ്യാപകമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടന ഏറ്റെടുത്തു. വിജയ് കുമാറിനെ കൊലപ്പെടുത്തിയത് പാഠമാകണം. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതേ ഗതി വരുമെന്നും ഭീകര സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘കശ്മീരിന്റെ സമൂഹിക മാറ്റത്തിനായി ശ്രമിക്കുന്ന പ്രദേശ വാസികളല്ലാത്തവര്‍ വിജയ് കുമാറിന്റെ മരണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. അത്തരക്കാര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇനിയും ഇതേ നിലപാട് തുടര്‍ന്നാല്‍ അടുത്തതായി കൊല്ലപ്പെടുന്നത് നിങ്ങളായിരിക്കും,’ – എന്ന ഭീഷണിയാണ് പത്ര പ്രസ്താവനയില്‍ ഉള്ളത്.

