Entertainment News

റിലീസിനു മുന്‍പേ ‘പൃഥ്വിരാജ്’ കണ്ട് വാനോളം പുകഴ്ത്തി അമിത് ഷാ,സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യൻ സംസ്കാരം വർണിക്കുന്നു

അക്ഷയ്കുമാര്‍ നായകനായ പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ് എന്നും അഫ്ഗാനിസ്ഥാന്‍ മുതല്‍ ഡല്‍ഹി വരെയുള്ള യുദ്ധങ്ങള്‍ക്കിടയില്‍ പോരാടിയ ഒരു വീരന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തമെന്നും അമിതാ ഷാ പറഞ്ഞു.1947-ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു യുഗം 2014-ലാണ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡൽഹിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കുടുംബാം​ഗങ്ങൾക്കും പീയൂഷ് ​ഗോയൽ, അനുരാ​ഗ് ഠാക്കൂർ, അശ്വിനി വൈഷ്ണവ് എന്നീ കേന്ദ്രമന്ത്രിമാർക്കും ഒപ്പമാണ് ഷാ സിനിമ കാണാനെത്തിയത്.
പ്രദര്‍ശനത്തിനു ശേഷം ചിത്രം കാണാനെത്തിയ അമിത് ഷായ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.വൈകാരികവും അഭിമാനകരവുമായ ഒരു സായാഹ്നമായിരുന്നു ഇതെന്നും അമിത് ഷായോട് ഒരുപാട് നന്ദിയുണ്ടെന്നും അക്ഷയ് കുമാര്‍ കുറിച്ചു. വേദിയില്‍ നിന്ന് അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദിയെ പുകഴ്ത്തി അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് പിന്നില്‍ നരേന്ദ്ര മോദിയുടെ ‘സംഭാവനകളെന്നാണ് അദ്ദേഹം പറഞ്ഞത്.ഇന്ത്യന്‍ സിനിമ അന്താരാഷ്ട്ര തലത്തില്‍ വളരുകയാണെന്നും അതിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ പങ്ക് ഉണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

മോദിക്ക് കീഴില്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് ചൗഹാന്റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!