Kerala

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിർദേശിച്ചതായി റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചന.

കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് മൊഴി നൽകിയതായാണ് വിവരം. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു നൽകിയത്

നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. സൂരജിന്റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്നു നേരത്തെ ഉത്രയുടെ പിതാവ് ആരോപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!