ന്യൂഡൽഹി : ഇന്ത്യയിൽ മരണ സംഖ്യയും ദിവസേനയുള്ള രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവ്.
നിലവിൽ ഇന്ത്യയില്‍ രണ്ട് ലക്ഷത്തോടടുത്ത് കൊവിഡ് കേസുകള്‍ റീപ്പോർട്ട് ചെയ്തു. 1,98,706 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. ബാധിച്ചത്.
കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ 8171 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 204 പേരാണ് മരിച്ചു. ഇതോടെ മരണ സംഖ്യ 5598 ആയി. 95,526 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയം പുറത്തറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ 57 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും രാജ്യത്തും കോവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷ തുടരുകയാണ് .