Kerala News

യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി

യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി. ഷാഫി പറമ്പിലിന്‍റെ വിജയമൊഴിച്ചാല്‍ ആശ്വസിക്കാനുള്ള ഒരു വകപോലുമില്ലാത്ത നിലയിലാണ് യു.ഡി.എഫ്. കോണ്‍ഗ്രസിന്‍റെ യുവ സ്ഥാനാര്‍ഥികളില്‍ പ്രമുഖരായ വി.ടി ബല്‍റാം, കെ.എസ് ശബരീനാഥ് ലീഗ് സ്ഥാനാര്‍ഥികളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. തൃത്താലയിലെ സിറ്റിങ് എം.എല്‍ കൂടിയായ വി.ടി ബല്‍റാം അവസാന ലാപ്പിലാണ് സി.പി.എമ്മിന്‍റെ എം.ബി രാജേഷിന് മുന്നില്‍ തോല്‍ക്കുന്നത്.
അഴീക്കോട് സിറ്റിങ് എം.എല്‍.എ ആയ കെ.എം ഷാജി കെ.വി സുമേഷിനോടാണ് തോല്‍വി വഴങ്ങിയത്. കഴിഞ്ഞ തവണ നികേഷ് കുമാറിനെ തോല്‍പ്പിച്ച ഷാജിയെ പിന്നീട് കോടതി അയോഗ്യനാക്കിയിരുന്നു. താനൂരിലെ ലീഗ് സ്ഥാനാര്‍ഥിയായ പി.കെ ഫിറോസിനെ തോല്‍പിച്ചത് ഇടത് സ്വതന്ത്രനായ വി അബ്ദുറ്ഹ്മാനാണ്.അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശബരീനാഥന്‍ സിപിഎം സ്ഥാനാര്‍ഥിയായ സ്റ്റീഫനോടാണ് തോല്‍വി വഴങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!