കോഴിക്കോട് : അതിഥി തൊഴിലാളികൾക്ക് ഇന്ന് നാട്ടിലേക്ക് പോകാനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേക്കാണ് ജില്ലയിൽ നിന്നുമുള്ള ആദ്യ യാത്ര. ഇന്ന് യാത്ര ചെയ്യുന്ന വ്യക്തികളെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി രോഗമുക്തനാണെന്നു തെളിഞ്ഞതിനു ശേഷം മാത്രമേ യാത്ര അനുവാദം നൽകു.
ഇതിന്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിന്റെ കീഴിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ചെക്ക് അപ്പ് സംഘടിപ്പിച്ചു. കുന്ദമംഗലത്ത് നിന്നും ജാർഖണ്ഡിലേക്കുള്ള 21 അതിഥി സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യനില തൃപ്തികരമെന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നൽകി . പുറമെ താമരശ്ശേരി,ഈങ്ങാപ്പുഴ തുടങ്ങിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ജാർഖണ്ഡിൽ വാസ സ്ഥലമുള്ള ആളുകൾ ഇന്ന് ജില്ലയിൽ നിന്നും പുറപ്പെടും.
1278 പേരാണ് ഇന്ന് ജന്മ നാട്ടിലേക്ക് തിരിച്ചു പോവുക. സാമൂഹിക അകലം പാലിച്ച്, വാഹനം അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഇവരെ കടത്തി വിടുകയുള്ളു. ഒപ്പം ഇവർ താമസിക്കുന്ന ക്യാമ്പുകൾ കെ എസ് ആർ ടി സി എത്തി ഇവരെ റെയിൽ വേ സ്റ്റേഷനിലായി എത്തിക്കും. പരിശോധനയുടെയും യാത്രയുടെയും എല്ലാ ഘട്ടത്തിലും വേണ്ട മുൻകരുതലും പാലിച്ചു കൊണ്ടാവും നടപടി. ഇവർക്ക് ജന്മനാട്ടിൽ എത്തുന്നവരെ കഴിക്കാനുള്ള ഭക്ഷണം ജില്ലാ ഭരണ കൂടം നൽകും .