മടവൂര്‍ :രാംപൊയില്‍ സുന്നി മജിലിസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 48 കുടുംബങ്ങള്‍ക്ക് അരി പഞ്ചസാര വെളിച്ചെണ്ണ തുടങ്ങിയ 8. 5 കിലോ അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് വിതരണ ഉല്‍ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷ വഹിച്ചു. ട്രഷറര്‍ പിപി അബ്ദുല്‍ കാദര്‍ ഫൈസി. ജോയിന്റ് സെക്രട്ടറി സി കെ ജമാലുദ്ധീന്‍ എന്നിവര്‍ വിതരണതിന്നു നേതൃത്വം നല്‍കി.
മുസ്ലിംയൂത്ത് ലീഗ് പ്രവാസി കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു
മുസ്ലിം ലീഗ് – യൂത്ത് ലീഗ് ചാത്തന്‍കാവ് ശാഖയുടെ നേതൃത്വത്തില്‍ നടന്ന പ്രവാസി കുടുംബങ്ങള്‍ക്കുള്ള ഒന്നാം ഘട്ടം കിറ്റ് വിതരണം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എ സുബൈര്‍ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രടറി സനൂഫ് ചാത്തന്‍കാവ് , എന്‍കെ ഷൗക്കത്ത് , അസ്‌ക്കര്‍ അലി , ഷബീര്‍ ,റിന്‍ഷാദ് നേതൃത്വം നല്‍കി.
ചാരിറ്റി പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ചാത്തന്‍കാവിലെ മുസ്ലിം ലീഗ് നടത്തുന്നത്.ലോക് ഡൗണ്‍ തുടങ്ങിയ സമയത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു…