National

ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണം; രാഷ്ട്രപതിക്ക് നിവേദനം നല്‍കി ബിജെപി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി നിവേദനം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായ സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന. സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ബിജെപി പറയുന്നു.

ഇതിനിടെ കെജരിവാളിനെതിരായ നടപടികള്‍ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടന്‍ സമര്‍പ്പിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാളിനെയും പ്രതിചേര്‍ക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!