കോവിഡ് ബാധിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായിആശുപത്രിയിലേക്ക് മാറിയെന്ന് സച്ചിന്‍ പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും, തന്റെ സഹതാരങ്ങളായിരുന്നവര്‍ക്കും ആശംസ നേര്‍ന്ന ട്വീറ്റിലാണ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സച്ചിന്‍ പറയുന്നത്. നിങ്ങളുടെ എല്ലാ ആശംസയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദി. മുന്‍കരുതലിന്റേയും വിദഗ്ധരുടെ നിര്‍ദേശത്തേയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. ഏതാനും ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്താനാവും. എല്ലാവരും സുരക്ഷിതമായി കരുതലോടെയിരിക്കുക, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

