രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,554 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 223 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയെത്തി. 85,680 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 14,123 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്.1.06 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി എട്ട് ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ 177.79 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.