Kerala News

സീറ്റ് വിഭജനം; യു ഡി എഫിൽ തർക്കം തുടരുന്നു

സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നു. ചങ്ങനാശേരിക്ക് പകരം മൂവാറ്റുപുഴയെന്ന കോൺഗ്രസ് ഫോർമുല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്വീകാര്യമല്ല. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ സ്വീകരിക്കാം, പക്ഷെ ചങ്ങനാശേരി വിട്ടുകൊടുക്കാനാവില്ല. മൂവാറ്റുപുഴ അനുവദിക്കുകയാണെങ്കിൽ കാഞ്ഞിരപ്പള്ളിയുടേയും പൂഞ്ഞാറിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ് എന്നതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലപാട്.എന്നാൽ ഈ ആവശ്യത്തോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കില്ല. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും നഷ്ടപ്പെടുത്തി കാഞ്ഞിരപ്പള്ളി സ്വന്തമാക്കാൻ തയ്യാറല്ല. മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാരാകണമെന്ന ചർച്ചയും യോഗത്തിൽ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ജോസഫ് വിഭാഗമായുള്ള ചർച്ച നടക്കും. ആർ എസ് പിയുമായും ചർച്ചയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!