News

കുന്ദമംഗലത്തെ കിഫ്ബി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി : പൊതുമരാമത്ത് വകുപ്പ് മന്ത്രി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ 3 പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അ റിയിച്ചത്.

കൂളിമാട് പാലത്തിന്റെ പ്രവൃത്തി 07-03-2019 നാണ് ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാര്‍ എടുത്ത ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി 24 മാസമാണ്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ പ്രവൃത്തി നടത്തുന്നതിന് തയ്യാറാക്കിയ അയലന്റുകള്‍ മുഴുവനായും ഒലിച്ചുപോവുകയും പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. പ്രളയത്തില്‍ ഉണ്ടായ ജലനിരപ്പിലെ വ്യതിയാനം കൂടി കണക്കിലെടുത്ത് പാലത്തിന്റെ രൂപകല്‍പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരികയും, പൊതുമരാമത്ത് വകുപ്പ് പുതുക്കിയ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് ടെകിനിക്കല്‍ കമ്മറ്റിയുടെ അനുമതിയോടെ കിഫ്ബിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി പ്രവൃത്തി പുനരാരംഭിക്കുന്നതാണ്.

താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ലു.ആര്‍.ഡി.എം റോഡില്‍ താമരശ്ശേരി മുതല്‍ വരിട്ട്യാക്കില്‍ വരെ 14.7 കി.മീ ദൂരവും വരിട്ട്യാക്കില്‍ മുതല്‍ സി.ഡബ്ല്യു.ആര്‍.ഡി.എം വരെ 3.2 കി.മീ ദൂരവുമാണ് ഉള്ളത്. ഇലക്ട്രിക്ക് തൂണുകള്‍ മാറ്റുന്നതിനും മരം മുറിക്കുന്നതിനും കാലതാമസം നേരിട്ടത് പ്രവൃത്തിയുടെ പുരോഗതിയെ ബാധിച്ചതിനാല്‍ 31-05-2020 വരെ പൂര്‍ത്തീകരണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. 10 മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്ക് കോമ്പൗണ്ട് വാള്‍ കെട്ടിക്കൊടുക്കുന്നതിനുള്ള തുകക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. റോഡിന്റെ പ്രവൃത്തികള്‍ മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കളന്‍തോട് കൂളിമാട് റോഡിന്റെ പ്രവൃത്തി 14-02-2018 നാണ് ആരംഭിച്ചത്. റോഡില്‍ നിലവിലുള്ള കാലാഹരണപ്പെട്ട പൈപ്പ്‌ലൈനുകള്‍ മാറ്റാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന പ്രവൃത്തി നടപ്പിലാക്കാനായി 2019 ഫെബ്രുവരി മാസത്തില്‍ കിഫ്ബി അനുവദിച്ച തുക ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ പൈപ്പ്‌ലൈനുകള്‍ മാറ്റി സ്ഥലം തിരികെ നല്‍കാത്തത് പ്രവൃത്തിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ കരാറുകാരായ ത്രിമതി കോണ്‍ട്രാക്ടിംഗ് കമ്പനി തങ്ങളെ ഒഴിവാക്കി നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 02-03-2020ന് കാലാഹരണപെട്ട പൈപ്പ്‌ലൈനുകള്‍ മാറ്റി സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറാമെന്ന് കേരളാ ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആയത് പ്രകാരം പൊതുമരാമത്ത് വകുപ്പിന് റോഡിന്റെ സ്ഥലം കൈമാറി ലഭിക്കുന്ന മുറക്ക് കരാറുകാരനുമായി സംസാരിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതാണെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!