Local

തൊണ്ണൂറ്റിനാലാം വാര്‍ഷികത്തിന്റെ നിറവില്‍ കുന്ദമംഗലം എയുപി സ്‌കൂള്‍

കുന്ദമംഗലം: സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നിരവധി പ്രതിഭകളെ സംഭാവന നല്‍കിയ കുന്ദമംഗലം ബസ് സ്റ്റാന്റിനടുത്തുള്ള കുന്ദമംഗലം എയുപി സ്‌ക്കൂള്‍ തൊണ്ണൂറ്റി നാലാം വാര്‍ഷികം ആഘോഷിക്കുന്നു. 1926 ലാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ കുന്ദമംഗലം കെഡിസി ബാങ്ക് പ്രവര്‍ത്തിക്കുന്ന പറമ്പിലെ ഒരു ഓലഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. പറച്ചിത്തോട്ടില്‍ കുഞ്ഞിക്കണ്ണന്‍ ആണ് സ്‌ക്കൂളിന്റെ സ്ഥാപകന്‍. പിലാശ്ശേരിയില്‍ സ്വന്തമായി വിദ്യാലയം ഉണ്ടായിരുന്ന കുറിഞ്ഞിപ്പിലാക്കില്‍ ആണ്ടി പിന്നീട് സ്‌ക്കൂള്‍ ഏറ്റെടുക്കുകയും പിലാശ്ശേരിയിലെ വിദ്യാലയത്തില്‍ നിന്ന് ചില അദ്ധ്യാപകരെ കുന്ദമംഗലത്തേക്ക് കൊണ്ടുവരികയുമായിരുന്നു.കുന്ദമംഗലം ഹയര്‍ എലിമെന്ററി സ്‌ക്കൂള്‍ എന്നായിരുന്നു അന്നത്തെ പേര്. കുറിഞ്ഞിപ്പിലാക്കില്‍ ആണ്ടിയില്‍ നിന്നും പിന്നീട് വിദ്യാലയം വാങ്ങിയ കുന്ദമംഗലത്തെ കെ.പി.ചന്തപ്പന്‍ ആണ് ഇന്ന് നിലവിലുള്ള സ്ഥലത്ത് വിദ്യാലയത്തിന് നല്ല കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. സ്‌ക്കൂള്‍ കുന്ദമംഗലം എയുപി സ്‌ക്കൂള്‍ എന്നായി മാറുകയും ചെയ്തു.

പരേതനായ നീലകണ്ഠന്‍ നമ്പീശനാണ് യുപിസ്‌ക്കൂളിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. ലഭ്യമായ രേഖ അനുസരിച്ച് പതിനാറാം വയസ്സില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ആറാമത്തെ വിദ്യാര്‍ത്ഥി പുല്‍പ്പറമ്പില്‍ മൊയ്തീന്‍ ആണ്. സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് തൊണ്ണൂറ്റി നാലാംവാര്‍ഷികം ആഘോഷിക്കുന്നതെന്ന് ഇപ്പോഴത്തെ പിടിഎപ്രസിഡണ്ട് പി.പി.ഷിനില്‍ പറഞ്ഞു.പ്രീ പ്രൈമറി ഉള്‍പ്പെടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ യു.പി സ്‌ക്കൂളില്‍ 37 അദ്ധ്യാപകരുണ്ട്. എം.പി ഉഷാകുമാരിയാണ് ഹെഡ്മിസ്ട്രസ്. മാര്‍ച്ച് 30 ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ മുന്നൊരുക്കത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനവാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പിപിഷിനില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ എംവി ബൈജു,രവീന്ദ്രന്‍ കുന്ദമംഗലം, പി.എന്‍ ശശീധരന്‍ സീടെക്, പി.വിജയന്‍ മാസ്റ്റര്‍, എം.സന്തോഷ്‌കുമാര്‍, അഡ്വ.പി.ചാത്തുക്കുട്ടി, യൂസഫ് പാറ്റേണ്‍, സിപി.രമേശന്‍,ഉഷാകുമാരി ടീച്ചര്‍, ഇസ്ഹാക്മാസ്റ്റര്‍, എന്‍.സന്തോഷ്‌കുമാര്‍,സി.ഷനോജ് എന്നിവര്‍ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!