National News

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇത് വരെ 1525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച മഹർഷ്‌ട്രയിൽ 460 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇത് കൂടാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധനയുണ്ടായി .ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!