കൊച്ചി: കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ‘പറവ’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ്, ഇടപ്പള്ളി സ്വദേശി അഹാന എന്നിവരെയാണ് എക്‌സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്. ഇവരുടെ അടുത്തു നിന്ന് 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടികൂടി.
‘നിശാന്തതയുടെ കാവല്‍ക്കാര്‍’ എന്ന പേരില്‍ വാട്‌സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് അര്‍ദ്ധരാത്രിയില്‍ ഇവര്‍ മയക്കു മരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.