Local

ആശ്വാസ് പദ്ധതി; മൂന്നാം ഘട്ട ധനസഹായ വിതരണം നാളെ കുന്ദമംഗലത്ത്

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസിന്റെ മൂന്നാം ഘട്ട ധനസഹായ വിതരണം ശനിയാഴ്ച കുന്ദമംഗലം ശ്രീപത്മം കല്യാണമണ്ഡപത്തില്‍ നടക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്കായി അന്‍പത് ലക്ഷം രൂപയാണ് നല്‍കുന്നത്. പദ്ധതിയുടെ ഒന്ന് , രണ്ട് ഘട്ടങ്ങളിലായി 10 കുടുംബങ്ങള്‍ക്ക് ഇതിനോടകം ധനസഹായം ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട്മണിക്ക് നടക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ തുടങ്ങിയ ജനപ്രതിനിധികളും, വ്യാപാരി നേതാക്കളും പങ്കെടുക്കും .യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇതോടനുബന്ധിച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങള്‍ക്കും, അവരുടെ ജീവിത പങ്കാളിക്കും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്,65 വയസ്സ് വരെയാണ് പ്രായപരിധി, ഒരംഗം മരണപ്പെട്ടാല്‍ അവകാശികള്‍ക്ക് പത്ത് ലക്ഷം നല്‍കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച് വ്യാപാര ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സിക്രട്ടറി എം.ബാബു മോന്‍ , പ്രസന്ന കുമാര്‍ , എന്‍. വിനോദ് കുമാര്‍ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!