കുന്ദമംഗലം : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 84 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുന്ദമംഗലം ചേരിഞ്ചാല്‍ വെള്ളാരംകുന്ന് അബ്ദുല്‍ ഗഫൂര്‍ (44) പോക്സോ കേസിലാണ് ജഡ്ജി കെ പ്രിയ ശിക്ഷ വിധിച്ചത്.പിഴ തുക അതിജീവിതക്ക് നല്‍കണം. 2021 മെയില്‍ പീഡനം നടന്നത് കുന്ദമംഗലം പോലീസ് എടുത്ത കേസ് സി ഐ യൂസഫ് നടത്തറമ്മലിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ വിഷ്ണുപ്രസാദ്,സുജിത് കുമാര്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് 21 സാക്ഷികളെ വിസ്തരിച്ചു. 17രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സുനില്‍കുമാര്‍ ഹാജരായി.