ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിനായി ക്യൂ ആർ കോഡ് നൂറ് ശതമാനം പൂർത്തികരിച്ചതിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപപഞ്ചായത്തിനുള്ള അവാർഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷിൽ നിന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി എന്നിവർ ഏറ്റുവാങ്ങി.
മാലിന്യസംസ്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, അതു ശേഖരിക്കുന്ന രീതി, ശേഖരിച്ച ദിവസത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ക്യു ആർ കോഡുകൾ സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആദ്യ ഘട്ടത്തിൽ തന്നെ ക്യു ആർ കോഡുകൾ 100 ശതമാനം പൂർത്തീകരിച്ച ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ടതിനാലാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്.
സമയബന്ധിതമായി ചിട്ടയോടുകൂടി ഇതിനു പിന്നിൽ പ്രവർത്തിച്ച ഹരിതകർമസേന വളണ്ടിയർമാരെ അഭിനന്ദിക്കുന്നതോടൊപ്പം ഈ പ്രവർത്തിക്കു നേതൃത്വം നൽകിയ ജനപ്രതിനിധികൾ, ഹരിത കർമ്മസേന ചാർജ് ഓഫീസർ വി ഇ ഒ, ജില്ലയിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു.

