നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി.നാദാപുരം എം ഇ ടി കോളേജ് വിദ്യാർത്ഥി നിഹാൽ ഹമീദിന്റെ കർണപുടമാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ തകർന്നത്. സംഭവത്തിൽ രക്ഷിതാക്കൾ.നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.ഒക്ടോബർ 26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്.പതിനഞ്ചംഗ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് നിഹാൽ വിശദീകരിച്ചു. ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാൽ. പരിക്കേറ്റ നിഹാൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ശസ്ത്രക്രിയക്ക് റഫർ ചെയ്തിട്ടുണ്ട്. റാഗിംഗ് പരാതി ശ്രദ്ധയിൽപ്പെട്ടയുടനെ എട്ട് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തെന്നും നാദാപുരം പൊലീസിനെ വിവരമറിയിച്ചെന്നും സംഭവത്തെക്കുറിച്ച് കോളേജ് അധികൃതര്‍ വിശദീകരിച്ചു.