ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. ജോജു ജോര്‍ജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു.
അദ്ദേഹം മദ്യപിച്ചിരുന്നു എന്നത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും ഇതുവരെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല.
‘ഒരു സിനിമാനടന്‍ വന്ന് സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി വേണം. അദ്ദേഹം മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ പോലും ഇതുവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല. വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ പോവുകയാണ്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ ഒരു സമരം കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഞങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.
കോണ്‍ഗ്രസിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ, നാടിന്റെ, ഒരു ജനതയുടെ വികാരമാണ്. അത് പ്രകടിപ്പിക്കാന്‍ ജനാധിപത്യരാജ്യത്ത് അധികാരമില്ലെങ്കില്‍ പിന്നെ എന്തിനാണ് അധികാരമുള്ളത്. ഇത്രയും കടുത്ത അനീതി കാണിക്കുന്ന ഒരു സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ നേരം സമരം ചെയ്യുന്നതൊക്കെ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്.
വാഹനം തല്ലിതകര്‍ക്കാനുള്ള അവസരമുണ്ടാക്കിയത് അവരാണ്. എന്തുകൊണ്ടാണ് തകര്‍ത്തത്, സമരക്കാര്‍ക്കെതിരെ ചീറിപാഞ്ഞതുകൊണ്ടല്ലെ. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു, മറ്റേതെങ്കിലും വാഹനം കയ്യേറ്റം ചെയ്‌തോ? അക്രമം കാട്ടിയ ഒരു അക്രമിയുടെ കാര്‍ തകര്‍ത്തെങ്കില്‍ അത് ജനരോക്ഷത്തിന്റെ ഭാഗമാണ്, സ്വാഭാവികമാണ്’, കെ.സുധാകരന്‍ പറഞ്ഞു.
‘മുണ്ടുംമാടിക്കെട്ടി ഗുണ്ടയെ പോലെ പെരുമാറി’; ജോജുവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്ന് കെ.സുധാകരന്‍