National News

ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’; ശശി തരൂര്‍

രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍.

മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വ മൂല്യങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂ.

കോണ്‍ഗ്രസിന്‌റെ മൃദു ഹിന്ദുത്വത്തെ കുറിച്ചുള്ള ചോദ്യത്തിന്, അത്തരം രാഷ്ട്രീയം കോണ്‍ഗ്രസിനെ എവിടെയും കൊണ്ടെത്തിക്കില്ലെന്നാണ് എം.പി പറഞ്ഞത്. പല പുരോഗമന ചിന്താഗതിക്കാര്‍ക്കുമുള്ള ആശങ്കയാണ് കോണ്‍ഗ്രസിന്‌റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം. എന്നാല്‍ രൂപത്തിലോ ഘടനയിലോ കോണ്‍ഗ്രസിന് ബി.ജെ.പിയായി മാറാന്‍ സാധിക്കില്ല. ചുരുങ്ങിയപക്ഷം കോണ്‍ഗ്രസിനുള്ളിലെ ഞങ്ങളെ പോലുള്ളവര്‍ക്ക് ലൈറ്റ് ബി.ജെ.പിയായി മാറാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള കാര്യമാണെന്നും തരൂര്‍ പറഞ്ഞു.

ഉള്‍കൊള്ളലിനെ കുറിച്ച് പഠിപ്പിക്കുന്ന ഹിന്ദു മതവും പുറംതള്ളലിനെ കുറിച്ച് പറയുന്ന ഹിന്ദുത്വയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!